Wiki-pedia page:https://en.wikipedia.org/wiki/Harekala_Hajabba മംഗളൂരു നഗരത്തിന്റെ തിരക്കേറിയ വഴികളിലും കവലകളിലും വള്ളിക്കുട്ടയില്‍ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാള്‍ എങ്ങനെയാണ് കര്‍ണാടകത്തില്‍ സര്‍വകലാശാലകളിലെ ബിരുദവിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാകുന്നത്?കുഗ്രാമത്തിലെ ദരിദ്രകുടുംബാംഗമായ അയാളെങ്ങനെയാണ് സി.എന്‍.എന്‍.ഐ.ബി.എന്നിന്റെ ‘ദ റിയല്‍ ഹീറോ’ അവാര്‍ഡ് ജേതാവാകുന്നത്?ആമിര്ഖാന് അവതാരകനായ പ്രസ്തുതപരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ എങ്ങനെയാണ് അയാളുടെ ജീവിതകഥയ്ക്ക് ആമുഖം പറയാനെത്തിയത്?ഹരേക്കളയെന്ന സ്ഥലത്തെ സ്കൂളിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് നിരക്ഷരനായ ഇയാള്എങ്ങനെയാണ് ദൈവതുല്യനായത് ? ഇതൊക്കെ അറിയണമെങ്കില്‍ ഹരേക്കള ഹജ്ജബ്ബയുടെ ജീവിതകഥ അറിയണം. മംഗളൂരുവില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ ദൂരെയാണ് ന്യൂപദപ്പ് എന്ന ഗ്രാമം. അപ്പുറം മംഗളൂരു…