ഇലവീഴാ പൂഞ്ചിറ

ഇലവീഴാ പൂഞ്ചിറ

മുവാറ്റുപുഴയിൽ നിന്നും 40 KM മാത്രം അകലത്തിൽ സമുദ്ര നിരപ്പില്‍ നിന്നും 3200 അടി ഉയരത്തിലുള്ള പ്രകൃതി രമണീയമായ സ്ഥലമാണ്‌ ഇലവീഴാ പൂഞ്ചിറ. (മുവാറ്റുപുഴ – തൊടുപുഴ – മുട്ടം – മേലുകാവ് – ഇലവീഴാ പൂഞ്ചിറ ).

വാഗമൺ-ഇലവീഴാ പൂഞ്ചിറ ബൈക്ക് ട്രിപ്പ്

Video By :Manu Shankar Wynad

സാഹസിക യാത്രികര്ക് പറ്റിയ ഒരിടമാണിത്. മണിക്കൂറിൽ 80 മുതൽ 90 KM വേഗത്തിൽ വീശിയടിക്കുന്ന കാറ്റാണ് ഇവിടത്തെ ഒരു പ്രത്യേകത. ട്രെക്കിംഗ് തന്നെയാണ് മലമുകളിലെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പോലെ, ഇലവീഴാപൂഞ്ചിറയെയും ഹൃദ്യമാക്കുന്നത്.
സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമിയായ തമിഴ്‌നാട്ടിലെ കൂനൂരിനോട് ഏതുരീതിയിലും താരതമ്യപ്പെടുത്താവുന്ന ഒരിടം കൂടിയാണ് ഇവിടം. എന്നാല്‍ കൂനൂര്‍ പോലെ പരന്നല്ല പൂഞ്ചിറയുടെ ഭൂമിശാസ്ത്രം. 1000 ഹെക്ടര്‍ വിസ്തൃതിയില്‍ വിരാജിക്കുന്ന പൂഞ്ചിറയിലെ നാലു മലകളാല്‍ ചുറ്റപ്പെട്ട താഴ്‌വരയില്‍ വര്‍ഷകാലത്ത് ജലം നിറയുമ്പോള്‍ ഒരു വലിയ തടാകം രൂപപ്പെടുന്ന അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്ചകൂടി ഇവിടെ കാണാനാകും
മുകളില് മരങ്ങള് ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇലകളും വീഴില്ല. ഇലവീഴാ പൂഞ്ചിറ എന്നാ പേര് വരാൻ കാരണവും ഇതാണ്. മരങ്ങൾ ഇല്ലതകൊണ്ട് തണലും ഉണ്ടാകില്ല. അതുകൊണ്ട് വൈകുന്നേരങ്ങളും പുലർ കാലങ്ങളും തന്നെയാണ് ഇവിടെ പോകാൻ ഉചിതം.
കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ഈ ഇലവീഴാപൂഞ്ചിറ.സഞ്ചാരികള്‍ ആഗ്രഹിക്കുന്ന പോലെ ഏറ്റവും സ്വസ്ഥമായ അന്തരീക്ഷമുള്ള തിരക്കുകളില്ലാത്ത ഒരു ഹില്‍ സ്റ്റേഷനാണ് ഇത്. മഞ്ഞു പെയ്തു തുടങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഊട്ടിയും കൂനൂരും പൂഞ്ചിറയ്ക്കു മുന്നില്‍ നിന്നും മാറിനില്‍ക്കും. കുറ്റിക്കാടുകളും പുല്‍മേടുകയും ഇടയ്ക്കിടയ്ക്ക് നൂല്‍മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ്സ് കീഴടക്കും.
പൂഞ്ചിറ സ്ഥിതിചെയ്യുന്നത് കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കിയിലെ തൊടുപുഴയോട് ചേര്‍ന്നാണ് ഹില്‍സ്റ്റേഷന്‍. തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞാറിലെത്തുന്നവര്‍ക്ക് അവിടെ നിന്നും പത്ത് കിലോമീറ്റര്‍ ദൂരമാണ് പൂഞ്ചിറയിലേക്കുള്ളത്. ജീപ്പില്‍ ഒരു സാഹസിക യാത്രയെ അനുസ്മരിക്കും വിധം കുത്തനെയുള്ള കയറ്റം കയറി എത്തുമ്പോള്‍ കാഴ്ചയുടെ വള്ളസദ്യയൊരുക്കി പൂഞ്ചിറ കാത്തിരിക്കുന്നുണ്ടാകും.


smarttips

Leave a Reply

Advertisment ad adsense adlogger